Official Website

കുട്ടികളില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന ഗുരുതരമായ കോവിഡാനന്തര രോഗത്തിനു സാധ്യത

0 705

തിരുവനന്തപുരം: കുട്ടികളില്‍ കോവിഡ് ബാധയും മരണനിരക്കും കുറവാണെങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന ഗുരുതരമായ കോവിഡാനന്തര രോഗത്തിനു സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതു പരിഗണിച്ച് കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കും. മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പു വന്ന പശ്ചാത്തലത്തില്‍, സാമൂഹിക പ്രതിരോധശേഷി കൈവരിക്കണമെങ്കില്‍ 60% പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കണം. വാക്സിന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിവേഗവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് സാന്നിധ്യമുള്ളതിനാല്‍ ആള്‍ക്കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രതകാണിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാകണമെന്നില്ല. പോസിറ്റീവ് കേസുകളുടെ എണ്ണത്തിന്റെ പേരില്‍ അമിതമായി വ്യാകുലപ്പെടേണ്ട ആവശ്യമില്ല.ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ രോഗികളുടെ എണ്ണം നിയന്ത്രിക്കാനും മരണനിരക്കു കുറയ്ക്കാനും കഴിയുന്നുണ്ട്.വാക്സിനെടുത്തവരിലും രോഗം വന്നു ഭേദമായവരിലും വീണ്ടും രോഗസാധ്യതലുള്ളതിനാല്‍ അവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

Comments
Loading...
%d bloggers like this: