Ultimate magazine theme for WordPress.

*അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി.എയ്ക്ക് പുതിയ നേതൃത്വം*

 

 

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന വിഭാഗമായ സി.എയ്ക്ക് (2026-2028) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുനലൂർ എ.ജി. ഓഫീസിൽ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡോ. ടി.ജെ. സാമുവേലിന്റെ നേതൃത്വത്തിലാണ് പൊതുയോഗം നടന്നത്. പോലെ 57 സെക്ഷനുകളിലെ പ്രതിനിധികൾ ഇതിൽ പങ്കെടുത്തു.

പാസ്റ്റർ സാം റോബിൻസൺ (പ്രസിഡന്റ്), പാസ്റ്റർ സി. വിജയദാസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ പ്രവീൺ എസ്. ജോർജ് (സെക്രട്ടറി), പാസ്റ്റർ റിജുമോൻ കെ. കോര (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സിബിൻ മാത്യു (ട്രഷറർ), ബ്രദർ ജോൺസൺ ജോയി (ഇവാൻജലിസം കൺവീനർ), ജോഷിൻ വർഗീസ് (ചാരിറ്റി കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇതിൽ പാസ്റ്റർ പ്രവീൺ ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. എ.ജി. സഭ അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ജോസ് ടി. ജോർജ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

Sharjah city AG

Comments are closed.