Ultimate magazine theme for WordPress.

*ലെബനൻ-ഇസ്രയേൽ സംഘർഷം അവസാനിച്ചതായി ഡൊണാൾഡ് ട്രംപ്*

 

 

യുഎസ് : ലെബനനും ഇസ്രയേലും തമ്മിൽ നിലനിന്നിരുന്ന കടുത്ത സൈനിക സംഘർഷം തന്റെ ഇടപെടലിലൂടെ അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ലെബനനിലെ ഹിസ്ബുള്ള നേതാക്കളുടെ പ്രതിനിധികളുമായും താൻ നേരിട്ട് ചർച്ചകൾ നടത്തിയ ശേഷമാണ് ഈ സുപ്രധാന തീരുമാനമുണ്ടായതെന്ന് ട്രംപ് വ്യക്തമാക്കി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.

ഇസ്രയേൽ സൈന്യത്തോട് ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് പിടിച്ചെടുക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്തിരിയാൻ താൻ ആവശ്യപ്പെട്ടതായും, അതനുസരിച്ച് നെതന്യാഹു സൈന്യത്തെ പിൻവലിച്ചതായും ട്രംപ് അറിയിച്ചു. ഇതിന് അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സമാനമായി, ഹിസ്ബുള്ള പ്രതിനിധികളോട് ഇസ്രയേലിന് നേരെ വെടിയുതിർക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇരുവിഭാഗവും ഇനി സമാധാനത്തിന്റെ പാത സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.