Ultimate magazine theme for WordPress.

സംസ്ഥാനത്ത് പ​ക്ഷി​പ്പ​നി വ്യാപകം

കോ​ഴി​ക്കോ​ട്: കേരളത്തിൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​ഴി​ക്കോട്ട് കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി​യി​ൽ സ്വ​കാ​ര്യ കോ​ഴി ഫാ​മി​ലെ 300 കോ​ഴി​കളാണ് ച​ത്തത്.

ഇ​വ​യു​ടെ സാ​മ്പി​ളു​ക​ൾ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​രു ലാ​ബിലെ ഫ​ല​മാ​ണ് പോ​സി​റ്റീ​വ് ആയത്. കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി സാ​മ്പി​ളു​ക​ൾ ഭോ​പ്പാ​ലി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. സാ​മ്പി​ൾ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ കോ​ഴി ഫാ​മു​ക​ൾ എ​ല്ലാം അ​ട​യ്ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
പത്ത് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. പരിശോധനാഫലം വരും വരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ കോഴിക്കടകളും അടച്ചിടാനും കളക്ടർ നിർദേശിച്ചു. ചക്കിട്ടപ്പാറ, പേരാമ്പ, കായണ്ണ, കൂത്താളി, ചങ്ങരോത്ത്, നൊച്ചാട്, നടുവഞ്ഞൂർ, പനങ്ങാട്, കോട്ടൂർ, കട്ടിപ്പാറ പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ പഞ്ചായത്തുകളിൽനിന്ന് കോഴിയും മുട്ടയും പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി സംശയിക്കുന്നുവെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്.ക​ഴി​ഞ്ഞ് ദി​വ​സം രാ​ജ്യ​ത്ത് ആ​ദ്യ പ​ക്ഷി​പ്പ​നി മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​ക്ക് ലു​ക്കീ​മി​യ​യും ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.