Ultimate magazine theme for WordPress.

യുഎസിൽ ക്രൈസ്തവർ ന്യൂനപക്ഷ വിഭാഗമായേക്കുമെന്നു റിപ്പോർട്ട്

30 വയസ്സിനുമുമ്പ് മതം മാറുന്നത് ദേശത്ത് തുടരുകയാണെങ്കിൽ ക്രിസ്ത്യാനികൾക്ക് 2050-ഓടെ ഭൂരിപക്ഷ പദവി നഷ്ടപ്പെടും

വാഷിംഗ്‌ടൺ ഡിസി : 2070-ഓടെ യുഎസിലെ ക്രിസ്ത്യാനികൾ ന്യൂനപക്ഷ വിഭാഗമായേക്കും എന്ന കണക്കുമായി പ്യൂ റിസർച്ച് സെന്റർ. ദേശത്ത് സമീപകാല പ്രവണതകൾ തുടരുകയാണെങ്കിൽ 2070-ഓടെ യുഎസിലെ ക്രിസ്ത്യാനികൾ ന്യൂനപക്ഷ വിഭാഗമായി മാറാൻ സാധ്യത ഏറെയാണ് പഠനം ചൂണ്ടികാണിക്കുന്നു. അടുത്ത 50 വർഷത്തിനുള്ളിൽ യുഎസിലെ മതപരമായ ഭൂപ്രകൃതി എങ്ങനെ മാറുമെന്ന് പ്രവചിക്കാൻ, കേന്ദ്രം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു . ഇതിനു പിന്നാലെയാണ് മറുപടിയുമായി പ്യൂ രംഗത്തെത്തിയത്. കുടിയേറ്റം, ജനനം, മരണം എന്നിവ നിലവിലെ നിരക്കിൽ തുടരുകയാണെങ്കിൽ അവരിൽ നിന്നും എത്രപേർ മതം മാറും എന്ന കണക്കിൽ പ്രവചനം നടത്താൻ സാധിക്കാത്തതിനാൽ ആണ് 2070-ഓടെ യുഎസിലെ ക്രിസ്ത്യാനികൾ ന്യൂനപക്ഷ വിഭാഗമായേക്കും എന്ന കണക്കു പ്യൂ അവതരിപ്പിച്ചത് . 30 വയസ്സിനുമുമ്പ് മതം മാറുന്നത് ദേശത്ത് തുടരുകയാണെങ്കിൽ ക്രിസ്ത്യാനികൾക്ക് 2050-ഓടെ ഭൂരിപക്ഷ പദവി നഷ്ടപ്പെടും, ക്രിസ്ത്യാനികൾ യുഎസ് ജനസംഖ്യയുടെ 47% ആകും എന്നും പ്യൂ പറഞ്ഞു.

Leave A Reply

Your email address will not be published.