Ultimate magazine theme for WordPress.

എ പ്ളസുകളുടെ തിളക്കങ്ങളുമായി പീരുമേടിൽ നിന്നൊരു പാസ്റ്റർ കുടുംബം

എ പ്ളസുകളുടെ തിളക്കങ്ങളുമായി പീരുമേടിൽ നിന്നൊരു പാസ്റ്റർ കുടുംബം

ഇടുക്കി: കോതമംഗലം തവരക്കാട്ട് വീട്ടിൽ ഇത് സന്തോഷത്തിന്റെ സുദിനങ്ങൾ ! അസംബ്ലീസ് ഓഫ് ഗോഡ് കുമിളി സെക്ഷൻ പ്രെസ്ബെറ്റരും പീരുമേട് അസംബ്ളിസ് ഓഫ് ഗോഡ് പാസ്റ്ററുമായ ജോബി ജോസഫിനും ഭാര്യ ഷൈനി ജോബിക്കും ദൈവം ദാനമായി നൽകിയ മൂന്നു കുട്ടികൾക്കും എ പ്ലസ് .

മൂത്ത മകൾ കെസിയ ജോബി പ്ളസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയപ്പോൾ ഇരട്ടകളായ എൽസ ജോബിയും എമീമ ജോബിയും എസ്എസ്എൽസി ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയാണ് കുടുംബത്തിന് ഇരട്ടി മധുരം സമ്മാനിച്ചത്. സഭയുടെ സിഎ പ്രവർത്തനങ്ങളിൽ സജീവമായ മൂവരും സണ്ടേസ്കൂൾ പഠിപ്പിക്കുന്നതിലും പിതാവിനൊപ്പം പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലും മുൻ പന്തിയിലാണ്.

Sharjah city AG

Comments are closed.