Ultimate magazine theme for WordPress.

ഏ. ജി ഇവഞ്ചാലിസം ഡിപ്പാർട്മെന്റ് പ്രവർത്തന ഉത്ഘാടനം

പുനലൂർ: അസംബ്ളീസ് ഓഫ് ഗോഡ് ഇവഞ്ചാലിസം ഡിപ്പാർട്മെന്റ്ന്റെ 2022 -2024 പ്രവർത്തന വർഷത്തിന്റെ പ്രവർത്തന ഉത്ഘാടനം സെപ്റ്റംബർ 24 തിയതി രാവിലെ 10 മണി മുതൽ 1.30 വരെ കുറത്തിക്കാടു ഏ ജി സഭയിൽ വച്ചു നടക്കും. ഡയറക്ടർ പാസ്റ്റർ ജെ. ജോൺസൻ അധ്യക്ഷൻ ആയ സമ്മേളനത്തിൽ ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോക്ടർ ഐസക് വി മാത്യു പ്രവർത്തന ഉത്ഘാടനം നിർവഹിക്കും. ഡിസ്ട്രിക്ട് സി ഏ പ്രസിഡന്റ്‌ പാസ്റ്റർ ജോസ് ടി ജോർജ് മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി പാസ്റ്റർ ബിജു സ്വഗതവും, ട്രെഷരാർ പാസ്റ്റർ അജി കുമാർ നന്ദിയും അറിയിക്കും. ഈ പ്രവർത്തന വർഷത്തെ നയപ്രഖ്യപാനം മീഡിയ കോഡിനേറ്റർ പാസ്റ്റർ രാജീവ്‌ ജോൺ നടത്തും. ഐഡി കാർഡ് വിതരണം ഉണ്ടായിരിക്കും.ഇവഞ്ചാലിസം പ്രവർത്തനരേഖ പ്രകാശനം ചെയ്യും.

Leave A Reply

Your email address will not be published.