Ultimate magazine theme for WordPress.

പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് ഒരുക്കുന്ന ഏകദിന കോൺഫറൻസ് ജൂൺ 11 ന്

ബെംഗളൂരു: \’സഭയിൽ നിന്നും സമൂഹത്തിലേക്ക്\’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ REJUVANATE – 22 ഏകദിന കോൺഫറൻസ് നടത്തപ്പെടുന്നു. 2022 ജൂൺ 11 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ ഹെണ്ണൂർ ഗദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ച് ഹാളിൽ വച്ചാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്.
ഐ.പി.സി കർണാടക സ്റ്റേറ്റ് മുൻ പ്രസിഡൻ്റും കെ.യു.പി.എഫ് പ്രസിഡൻ്റുമായ പാസ്റ്റർ റ്റി.ഡി തോമസ് കോൺഫറൻസ് ഉത്ഘാടനം ചെയ്യും. ഇൻ്റർനാഷണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡാൻ സ്ലാഗെ (യു.എസ്.എ) മുഖ്യാതിഥിയായിരിക്കും. ഗ്രേസ് സെൻ്റർ ഡയറക്ടറും പി.വൈ.സി കർണാടക സ്റ്റേറ്റ് മുഖ്യ ഉപദേശകനുമായ പാസ്റ്റർ സാബു ജി, സോഫ്റ്റ് സ്ക്കിൽ ട്രെയിനറും പി.വൈ.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ വിൽസൻ ജോൺ എന്നിവർ വിവിധ സെഷനുകർക്ക് നേതൃത്വം നല്കും. പാസ്റ്റർ ഫ്രാൻസി ജോണിൻ്റെ നേതൃത്വത്തിൽ പി.വൈ.സി ക്വയർ ഗാന ശുശ്രൂഷ നിർവ്വഹിക്കും.

Leave A Reply

Your email address will not be published.