Official Website

ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് പയ്യന്നൂർ സെന്റർ പരസ്യയോഗങ്ങൾ നടന്നു

0 166

പയ്യന്നൂർ : NICOG പയ്യന്നൂർ സെന്ററിലെ പയ്യന്നൂർ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ ഒന്നാം തീയതി പയ്യന്നൂർ കേന്ദ്രീകരിച്ചുകൊണ്ട് നടന്ന പരസ്യ യോഗങ്ങളും പ്രവർത്തനങ്ങളും വളരെ അനുഗ്രഹമായി നടന്നു. പ്രഭാതത്തിൽ ശക്തമായ മഴയുടെ പ്രതികൂലം ഉണ്ടായിരുന്നു എങ്കിലും പുലർച്ചെ അനുകൂലമായ കാലാവസ്ഥ ദൈവം ഒരുക്കി. പയ്യന്നൂർ സെൻറർ ശുശ്രൂഷകൻ ആയിരിക്കുന്ന Pr. Melvin Joy യുടെ നേതൃത്വത്തിൽ കൊറ്റി, പുഞ്ചക്കാട് , പുന്നകടവ്, ഒളവറ, ഇളമ്പച്ചി എന്നിവിടങ്ങളിൽ സുവിശേഷം പ്രസംഗിക്കുവാനും ലഘുലേഖകൾ കൊടുക്കുവാനും ദൈവം സഹായിച്ചു. ജനങ്ങളിൽ നിന്നും നല്ല പ്രതികരണം കാണുവാനും ഇടയായി പയ്യന്നൂർ സെൻററിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ ,Pr. ഷിജു ജോൺ പെരുമ്പടവ്,Pr. ജോസഫ് Pr. ടിൻറു ജോസ് ഗിരി Pr. റിജോ Pr. സുനിൽ ചെറുപാറ Pr. റാഫേൽ മുതുവo Pr. മോൻസി പയ്യന്നൂർ എന്നിവർ പങ്കെടുത്തു

Comments
Loading...
%d bloggers like this: