സ്ഥാനാർഥി പട്ടികയിൽ പാസ്റ്ററും

0 3,216

ഈ വരുന്ന തദ്ദേശ ഭരണതെരഞ്ഞടുപ്പിൽ പാസ്റ്ററും ജനവിധി തേടുന്നു.

     റാന്നി അങ്ങാടി ഒമ്പതാം വാർഡിലെ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ് സഭയിലെ പാസ്റ്റർ ആയ അനീഷ് മുരിക്കത്തതാണ് .

പൊതു ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സമൂഹത്തിന് നന്മ ചെയ്യാൻ ലഭ്യമാകുന്ന വലിയ ഒരു അവസരം പൂർണമായും വിനിയോഗിക്കണം എന്നുള്ള ആഗ്രഹം ആണ് പാസ്റ്റർ അനീഷ് ഉണ്ണിട്ടനെ പഞ്ചായത്ത് ഇലക്ഷനിൽ സ്ഥാനാർത്ഥിത്വത്തിൽ എത്തിച്ചത് . പൊതു സമൂഹത്തിൽ തനിക്കുള്ള സ്വാധീനവും സ്വീകാര്യതയും പ്രവർത്തന മികവും അംഗീകരിച്ചു കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി അദ്ദേഹത്തിനു അവസരം നൽകുകയാണുണ്ടായത്

രണ്ടായിരത്തി എട്ടു മുതൽ 2013 വരെ ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് റാന്നി പള്ളിഭാഗം ചർച്ചിൽ പാസ്റ്റർ പ്രിൻസ് തോമസിനൊപ്പം സഹാശുശ്രൂഷകനായി പ്രവർത്തിക്കുവാനും സാധിച്ചു . 2014 മുതൽ ന്യൂ ഇന്ത്യ സഭയുടെ വിവിധ സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചു . \” ഞാൻ എന്റെ സ്വന്തം കൈയാൽ അധ്വാനിക്കുകയും എന്നെ കർത്താവ് സുവിശേഷവേലക്കായി തിരഞ്ഞെടുക്കുകയും ചെയ്തതുകൊണ്ട് , സ്വമേധയാ സന്തോഷത്തോടെ സുവിശേഷവേല ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ധൈര്യത്തോടെ ആരുടെയും  മുൻപിൽ തലകുനിക്കാതെ പൊതുജനസേവനത്തിനായി  പ്രവർത്തിക്കുവാൻ കഴിയും \”പാസ്റ്റർ അനീഷ്‌  പറയുന്നു

തന്റെ മാതൃ സഭയിലെ പാസ്റ്ററും ബന്ധുവുമായ അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി , ഈ കഴിഞ്ഞ പ്രളയ കാലത്ത് കഷ്ടത അനുഭവിച്ച സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചപ്പോൾ കൂടെ നിന്ന് പ്രവർത്തിച്ച പരിചയം ആണ് പൊതുജന സേവനത്തിനായി മുൻപിലേക്ക് ധൈര്യത്തോടെ ചുവടുവയ്ക്കാൻ പ്രചോദനമായി തീർന്നിരിക്കുന്നത് . 1999 കർത്താവിനെ കണ്ടു മുട്ടി . സുവിശേഷ വേലയ്ക്കായി ശക്തമായ ദൈവിക നിയോഗം ലഭിച്ചപ്പോൾ ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജിൽ ചേർന്ന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ബി ടി എച്ച് ബിരുദം കരസ്ഥമാക്കുകയും2004 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ നോർത്ത് ഈസ്റ്റ് മേഖലയിൽ , ആസ്സാം , ആരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ട്രൈബൽസിന്റെ ഇടയിൽ കുടുംബമായി പ്രവർത്തിച്ചു . രണ്ടായിരത്തി എട്ടു മുതൽ 2013 വരെ ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് റാന്നി പള്ളിഭാഗം ചർച്ചിൽ പാസ്റ്റർ പ്രിൻസ് തോമസിനൊപ്പം സഹാശുശ്രൂഷകനായി പ്രവർത്തിക്കുവാനും സാധിച്ചു.

തന്റെ കുടുംബം ശക്തമായ പിന്തുണയുമായി കൂടെയുണ്ട് . ഭാര്യ മെറിൻ ഗോസ്പൽ ഫോർ ഏഷ്യ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബി ടി എച് ഗ്രാജുവേറ്റ് ചെയ്തിട്ടുണ്ട് . മക്കൾ ഫെയ്ത് , ഫിയോന , ഫ്രഡി

Leave A Reply

Your email address will not be published.