Ultimate magazine theme for WordPress.

പാസ്റ്ററിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി:

അബൂജ: നൈജീരിയയില്‍ പാസ്റ്ററിനെ തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്മാന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ല്യുഎ) പാസ്റ്റർ റവ. ഡാന്‍ലാമി യാക് വോയി ആണു കൊല്ലപ്പെട്ടത്.

രണ്ടാഴ്ച മുന്പായിരുന്നു അദ്ദേഹത്തെയും രണ്ടു മക്കളെയും മരുമകനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കോഗി സംസ്ഥാനത്തെ തവാരിയില്‍ യാത്ര ചെയ്യവേയായിരുന്നു ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പാസ്റ്ററുടെ മക്കളിലൊരാളെ ജൂലൈ 25നു ഭീകരര്‍ വിട്ടയച്ചു. മകനാണ് പാസ്റ്റര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണു പാസ്റ്റര്‍ മരിച്ചതെന്നു സഭാ സെക്രട്ടറി മൂസ ഷെക് വോലോ പറഞ്ഞു.
അടുത്ത ദിവസം നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ജനുവരി 1 മുതല്‍ ജൂലൈ 18 വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുണ്ടായിരിന്നു.

2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ മെയ് 11ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 1,470 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 1,992 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Leave A Reply

Your email address will not be published.