മിഷിഗൺ∙ യുഎസിലെ ഷിക്കാഗോയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗം ജിജോ ജോര്‍ജ്(35) ആണ് മരിച്ചത്.
ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം.അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ആനി ജോസാണു ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.
Related Posts