അലൈൻ: ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ സഭാ ശുശ്രൂഷകനായി (പാസ്റ്റർ ഇൻ ചാർജ്) പാസ്റ്റർ ബേബി റോയ് ചുമതലയേറ്റു. മെയ് 18 ശനിയാഴ്ച അലൈൻ ഒയാസിസിൽ പാസ്റ്റർ റെജി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ആരാധനയിൽ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു പ്രാർത്ഥിച്ചു പാസ്റ്റർ ഇൻ ചാർജായി നിയോഗിച്ചു. സഭയുടെ മുൻകാല സഹ ശുശ്രൂഷകൻ പാസ്റ്റർ ഫിലെ സാമുവേൽ, ഫിലഡൽഫിയ സന്നിഹിതനായിരുന്നു.
പുനലൂർ സ്വദേശിയായ ഇദ്ദേഹം മഞ്ഞമൺകാല ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. പരേതയായ സിസ്റ്റർ ഷൈനി റോയി ആണ് ഭാര്യ. മക്കൾ ജോഷ്വ, ജോയൽ.
പാസ്റ്റർ റെജി മാത്യു സീനിയർ ശുശ്രൂഷകൻ ആയ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ, 2003 മെയ് മാസം ഡോ. കെ. ഓ. മാത്യു പ്രാർത്ഥിച്ചു ആരംഭിച്ച പ്രവർത്തനം ആണ്.

Comments are closed.