കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള ‘ഹോളി ഫാമിലി എന്‍ഡോവ്മെന്‍റ് പദ്ധതി’ പൊതുസമ്മേളനത്തില്‍വെച്ച് സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ പുരസ്കാരം സുനി & ജെനി ദമ്പതികള്‍ക്ക് നല്‍കി. ഭൂമിയില്‍ ജനിക്കുന്ന ഒരോ കുഞ്ഞും ഈ ലോകത്തിന് വലിയ അനുഗ്രഹവുമായിട്ടാണ് കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
