ലക്നൗ: ന്യൂഡല്‍ഹിയില്‍ നിന്നും ലക്നൗവിലേയ്ക്ക് പോകുകയായിരുന്ന ശതാബ്ദി എക്പ്രസില്‍ വന്‍ തീപിടുത്തം. എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ജനറേറ്റര്‍ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ട്രെയിനിന്റെ ജനറേറ്ററും ലഗേജും കൊണ്ടുപോകുന്ന അവസാന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.തീപിടുത്തമുണ്ടായ കോച്ച് ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷമാണ് തീ അണയക്കാന്‍ ആരംഭിച്ചത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Related Posts