Official Website

‘മാർച്ച്‌ ഫോർ ലൈഫ്’ ഗർഭസ്ഥ ശിശുക്കളുടെ ജീവനുവേണ്ടി അമേരിക്കൻ ജനത

0 173

ഗർഭസ്ഥ ശിശുക്കളുടെ ജീവനുവേണ്ടി അമേരിക്കൻ ജനത ഇന്നലെ (21/01/2022, വെള്ളിയാഴ്ച) അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ ‘മാർച്ച്‌ ഫോർ ലൈഫ്’ റാലി നടന്നപ്പോൾ. ഗർഭസ്ഥ ശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്നു ഉറക്കെ പ്രഖ്യാപിച്ച് നടന്ന റാലിയിൽ കടുത്ത തണുപ്പിനെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് എത്തിയത്. 1973ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിയെ മറികടക്കാൻ ഉതകുന്ന ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മിസിസിപ്പി ഭ്രൂണഹത്യ കേസിൽ അനുകൂലവിധി ഉണ്ടാകുമെന്ന പ്രതീക്ഷ റാലിയിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചു. “സമത്വം ഗർഭപാത്രത്തിൽ തുടങ്ങുന്നു” എന്നതാണ് ഇത്തവണത്തെ റാലിയുടെ ആപ്തവാക്യം.

Comments
Loading...
%d bloggers like this: