193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ ആലപിച്ച് ലോക റെക്കോർഡ് നേടി മലയാളി സഹോദരിമാർ
ആലപ്പുഴ: ലോക സമാധാന ദിനത്തിൽ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ സെന്റ് ജോൺസ് കത്തീഡ്രലിൽ 21 കാരിയായ തെരേസയും 18 കാരിയായ ഓഗ്‌നസും ലോക റെക്കോർഡ് സ്ഥാപിച്ചു. കേരളത്തിലെ ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി ഗ്രാമത്തിൽ നിന്നുള്ള സഹോദരിമാർ ആണ് 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ ഒന്നിനുപുറകെ ഒന്നായി ആലപിച്ച് ഓസ്‌ട്രേലിയൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. സഹോദരങ്ങൾക്ക് ആറ് മണിക്കൂർ വേണ്ടിവന്നു പ്രകടനം പൂർത്തിയാക്കാൻ. ക്വീൻസ്‌ലാന്റിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജിയിലും സൈക്കോളജിയിലും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് തെരേസ, കലംവാലെ കമ്മ്യൂണിറ്റി കോളേജിലെ 12-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഓഗ്നസ്. പിതാവ് ജോയ് കെ മാത്യു, മാതാവ് ജാക്വിലിൻ ജോയ്. ഇവർ കുടുംബമായി ഓസ്‌ട്രേലിയയിൽ ആയിരിക്കുന്നു.