Ultimate magazine theme for WordPress.

പാക്കിസ്ഥാന് സഹായവുമായി UNICEF

ഇസ്ലാമബാദ് : പ്രളയ ദുരന്തം അനുഭവിക്കുന്ന പാകിസ്ഥാൻ ജനതയ്ക്കു സഹായവുമായി UNICEF.32 ടൺ ജീവൻ രക്ഷാ മെഡിക്കൽ സാമഗ്രികളും മരുന്ന്, മെഡിക്കൽ സപ്ലൈസ്, ജലശുദ്ധീകരണ ഗുളികകൾ, സുരക്ഷിത ഡെലിവറി കിറ്റുകൾ, ചികിത്സാ ഭക്ഷണ സപ്ലിമെന്റുകൾ എന്നിവ UNICEF രാജ്യത്തു എത്തിച്ചു. പാക്കിസ്ഥാൻ സർക്കാരിന് കൈമാറിയ സഹായം, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന 72 ജില്ലകളിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഉടൻ ഉടൻ അയക്കാനാണ് തീരുമാനം. രാജ്യത്തു പ്രളയം ഇതുവരെ 33 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചു, ഇവരിൽ പകുതിയും കുട്ടികളാണ്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇപ്പോഴും വെള്ളത്തിനടിയിലാണ്. രാജ്യത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഇപ്പോഴും വളരെ ദുഷ്‌കരമാണെന്ന് യുഎൻ പ്രസ്‌താവിക്കുന്നു: വെള്ളപ്പൊക്കത്തിൽ പല റോഡുകളും ഇപ്പോഴും തടസ്സപ്പെട്ടിരിക്കുന്നു, കുറഞ്ഞത് 5,000 കിലോമീറ്റർ റോഡുകളും 160 ഓളം പാലങ്ങളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.