Ultimate magazine theme for WordPress.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്ക്; ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്

ഇടയലേഖനത്തിലാണ് ഇത്തരമൊരു പരാമര്‍ശം അടങ്ങിയിരിക്കുന്നത്

മലബാർ : തലശ്ശേരി അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിശ്വാസികള്‍ക്കായി എഴുതിയ ഇടയലേഖനത്തിൽ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്ക് ഉണ്ടാകുന്നതായി പരാമർശം .എട്ടു നോമ്പുമായി ബന്ധപ്പെട്ട് വായിക്കുന്നതിനായി നല്‍കിയ ഇടയലേഖനത്തിലാണ് ഇത്തരമൊരു പരാമര്‍ശം അടങ്ങിയിരിക്കുന്നത്.
\’\’നമ്മുടെ കുടുംബങ്ങളിലെ പെണ്‍മക്കളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ ഇന്ന് വര്‍ധമാനമാകുന്നുണ്ട്. ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കള്‍ ഇന്ന് വര്‍ധമാനമാകുന്നുണ്ട്. ജന്മംനല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ ഈ നോമ്പുകാലത്തിന്റെ പ്രാര്‍ത്ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകളെയും സ്ത്രീത്വത്തെയും പരിശുദ്ധ അമ്മയെ എന്നപോലെ ആദരിക്കാന്‍ നാം പഠിക്കേണ്ട നാളുകളാണിവ\’\’ ഇടയലേഖനത്തില്‍ പറയുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള ബോധവത്കരണം ആരംഭിച്ചതായും അതിരൂപത ഇടയ ലേഖനത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.