Ultimate magazine theme for WordPress.

സൗന്ദര്യത്തിൽ എന്തിരിക്കുന്നു ജീവിതം അല്ലേ പ്രധാനം

സിഞ്ചു മാത്യു നിലമ്പൂർ

അവർ തമ്മിൽ കൂടിയിരുന്ന് അതിശക്തമായ ചർച്ച നടക്കുകയാണ്, ചർച്ച നടക്കുന്നത് ഇന്ത്യൻ പാർലമെൻ്റിലോ, കേരള നിയമസഭയിലോ അല്ല …… വടക്കൻ ജില്ലയിലെ മലപ്പുറത്ത് പ്രകൃതി സുന്ദരമായ നിലമ്പൂരിലെ ഇറച്ചി കടയിലാണ് ഇന്ന് രാവിലെ നടന്ന ചർച്ച…… ചർച്ചയിലെ പ്രധാന വ്യക്തികൾ ആരാണെന്നോ …… കൂടിന് മുകളിൽ ഊഴം കാത്ത് നിൽക്കുന്ന …..മഴവില്ല് പോലെ പല നിറത്തിൽ തൂവലുകൾ ഉള്ള സുന്ദരനായ നാടൻ പൂവൻകോഴി, കൂടിനകത്ത് \’ പ്രാവിനെ പോലെ വെള്ളതൂവലുകൾ നിറഞ്ഞ വെള്ള കോഴികൾ …… ….. ഇവരുടെ ചർച്ച യെന്താണെന്നോ….. അടുത്തത് നീയാണോ ….. ഞാനാണോ ……???\’\’ ….

ഇവരുടെ ചർച്ച കേട്ട് ചിന്നി ചിതറി കിടക്കുന്ന മീൻ അവിശിഷ്ടങ്ങൾ കൊത്തി തിന്ന് പാറി നടക്കുന്ന കാക്കച്ചിയമ്മ കൂടിന് മുകളിൽ വന്നിരുന്നു.എന്താ കോഴി കൂട്ടുകാരേ നിങ്ങൾ ഇത്രസംഭാഷണം?

കാക്കച്ചിയുടെ ചോദ്യം കേട്ട് സുന്ദരനായ പൂവൻകോഴി പറഞ്ഞു…… നീ എന്ത് ഭാഗ്യവാൻ നിനക്ക് സൗന്ദര്യം ഇല്ല എങ്കിലും എവിടെല്ലാം പാറി നടക്കാം, എന്തെല്ലാം കൊത്തി തിന്നാം…… നിന്നെ കാണുമ്പോൾ ഒക്കെ ഞങ്ങൾ കോഴികൾ ഒത്തിരി കളിയാക്കിയിട്ടുണ്ട് നിന്നെ കാണാൻ ഒരു ഭംഗിയില്ല …… നിന്നെ ആരും ശ്രദ്ധിക്കില്ല …… പക്ഷേ ഇന്ന് ഞങ്ങൾ നല്ല വിഷമത്തിലാ കാക്കച്ചിയമ്മേ……. മനുഷ്യർ വന്ന് ഞങ്ങളെ തൂക്കി വില പറയും….. അടുത്ത നിമിഷം ആരുടെ ജീവൻ വേണേലും പോകാം …… നിറകണ്ണുകളോടെ പൂവൻകോഴി തൻ്റെ വിഷമം കാക്കച്ചിയോട് തുറന്നു പറഞ്ഞു: \’\’….

പെട്ടെന്ന് ആരോ കല്ലെടുത്ത് കാക്കച്ചിയമ്മയെ എറിഞ്ഞു ….. പോ നാശം പിടിച്ച കാക്ക രാവിലെ വന്നിരിക്കുന്നു.\’\’ \’\’കാക്കച്ചിയമ്മ പറന്നു പോയി ……

കുറേ നേരം കഴിഞ്ഞ് വീണ്ടും കൂടി ന് സമീപേ കാക്കച്ചിയമ്മ കൊത്തി പറക്കി തിന്നാൻ പറന്നു വന്നു…. പക്ഷേ…… കോഴി കൂട്ടുകാരെ കണ്ടില്ല ……

കാക്കച്ചി ചുറ്റും കണ്ണോടിച്ച് നോക്കിയപ്പോൾ തൻ്റെ കൂട്ടുകാരൻ പൂവൻകോഴിയെ വെട്ടി നുറുക്കി കവറിലാക്കി ഒരു മനുഷ്യൻ കാറിൽ യാത്ര ചെയ്ത് പോകുന്നത് കണ്ടു… \’

ഇത്രയും നാൾ തന്നെ ആർക്കും വേണ്ട, ആരും ശ്രദ്ധിക്കില്ല എന്ന് പരാതിയുമായി കഴിഞ്ഞ കാക്കിച്ച യമ്മ…… മൗനമായി പറന്നകന്നു പോയി

Leave A Reply

Your email address will not be published.