Ultimate magazine theme for WordPress.

യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത സാക്ഷ്യം ശ്രദ്ധേയമാകുന്നു

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത സാക്ഷ്യം ശ്രദ്ധേയമാകുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഹെണ്‍ഡോണിലെ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ നടന്ന രൂപതാതല വാര്‍ഷിക വനിത കോണ്‍ഫറന്‍സില്‍വെച്ചാണ് തന്റെ അത്ഭുതകരമായ ആത്മീയ ജീവിതയാത്രയുടെ സംഭവകഥ നിക്കി പങ്കുവെച്ചത്. ഇസ്ലാം മതവിശ്വാസിയായിരുന്ന കാലത്ത് അല്ലാഹുവുമായി ഒരു അഗാധമായ ബന്ധം സ്ഥാപിക്കുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, തന്റെ പ്രാര്‍ത്ഥന അദൃശ്യമായ ഒരു മതിലില്‍ മുട്ടി നില്‍ക്കുന്നതിന് തുല്യമായിരിന്നുവെന്നും, അവസാനം യേശുവിലൂടെയാണ് താന്‍ സത്യദൈവത്തെ അറിഞ്ഞതെന്നും കിംഗ്സ്ലി പറയുന്നു.

അല്ലാഹുവിനോട് സ്വയം വെളിപ്പെടുത്തിത്തരുവാന്‍ അപേക്ഷിച്ചുകൊണ്ട് മണിക്കൂറുകളോളമാണ് നിക്കി നിസ്കാരപായയില്‍ ചിലവഴിച്ചത്. “ഇതിലും വലിയ ശക്തി എന്തോ ഉണ്ടെന്ന് അറിയാമായിരുന്നു, എന്നാല്‍ അത് കണ്ടെത്തുന്നതെങ്ങനെയെന്ന്‍ അറിയില്ലായിരുന്നു. “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും” (യോഹന്നാന്‍ 10:16) എന്ന ബൈബിള്‍ വാക്യം ആ ശക്തിയെ കണ്ടെത്തുവാന്‍ നിക്കിയെ സഹായിക്കുകയായിരിന്നു.
ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നിക്കിയുടെ വിവാഹ ജീവിതം സുഖകരമല്ലായിരുന്നു. ഇതേത്തുടര്‍ന്ന്‍ വിഷാദത്തിലായ അവള്‍ തന്റെ രണ്ടുമക്കളുമായി അമേരിക്കയിലേക്ക് ചേക്കേറുകയും, അവിടെ തന്റെ ബന്ധുക്കള്‍ക്കൊപ്പം പുതിയൊരു ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കിടയിലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വം തന്നെയാണ് യേശു. എന്നാല്‍ മുസ്ലീങ്ങള്‍ യേശുവിനെ ദൈവപുത്രനായിട്ടല്ല, വെറുമൊരു പ്രവാചകന്‍ മാത്രമായിട്ടാണ് കാണുന്നത്”.

ഇസ്ലാമിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനല്ല ഇന്നു ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് ക്രിസ്തുവിന്റേയും, പിതാവായ ദൈവത്തിന്റേയും സ്നേഹത്തേക്കുറിച്ചും, ക്രിസ്തു എങ്ങനെയാണ് നമ്മുടെ ജീവിതങ്ങളെ മാറ്റുന്നതെന്നതിനെ കുറിച്ചും പറയുവാനാണ് എന്റെ വിളി. “ക്രിസ്ത്യാനി എന്നതുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുക എന്ന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്, അഗാധമായ ബന്ധത്തിലൂടെ നമ്മുടെ ജീവിതത്തിലുടനീളം നമ്മുടെ സന്തതസഹചാരിയായി അവനെ അംഗീകരിക്കുകയും വേണം” എന്ന് ചൂണ്ടിക്കാട്ടിയ നിക്കി, ക്രിസ്തുവുമായി ആ ബന്ധം ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവിതം മാറിമറിയും എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അനുഭവ സാക്ഷ്യം അവസാനിപ്പിച്ചത്. താന്‍ സത്യദൈവത്തെ കണ്ടുമുട്ടിയ അനുഭവസാക്ഷ്യം വിവരിക്കുന്ന ”സത്യത്തിന് വേണ്ടിയുള്ള ദാഹം: മുഹമ്മദില്‍ നിന്നും ക്രിസ്തുവിലേക്ക്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് നിക്കി.

1 Comment
  1. slot Gacor hari ini says

    Howdy! Would you mind if I share your blog with my twitter group?
    There’s a lot of folks that I think would really appreciate your content.
    Please let me know. Cheers

    Feel free to surf to my web blog; slot Gacor hari ini

Leave A Reply

Your email address will not be published.