Official Website

കുക്ക് സ്നേഹിച്ച ജനത നൂറാം വർഷത്തിലേക്ക്……

കേരളാ റീജിയൺ 50 വർഷം പൂർത്തിയാകുമ്പോൾ കടന്നു പോയത് 100 വർഷങ്ങൾ

0 313

പാക്കിൽ : ഇന്ത്യാ പൂർണ്ണാ സുവിശേഷാ ദൈവസഭ കേരളാ റീജിയൺ ആരംഭിച്ചിച്ചിട്ട് 100 വർഷം പിന്നിടുന്നു ,1914 ൽ കേരളത്തിലെത്തിയ റോബർട്ട് എഫ് കുക്ക് ആദ്യ സഭാഹാൾ 1919 ൽ തുവയൂരിൽ സ്ഥാപിക്കുകയും കൊട്ടാരക്കര കേന്ദ്രമാക്കി തൻ്റെ വേല വിശാലമാക്കി ,ചെറുതും വലുതുമായ ഒട്ടേറെ കൂടി വരവുകൾ അക്കാലത്ത് ഉണ്ടായി അവയെല്ലാം ചേർത്തുകൊണ്ട് 1921 പൂർണ്ണ സുവിശേഷ എന്ന പേരിൽ വേല വിശാലമാക്കി 1919 മുതൽ 21 വരെയുള്ള മൂന്ന് വർഷം ദൈവസഭയുടെ ഉൽഭവ കാലഘട്ടമായിരുന്നു .1923 ൽ അടിസ്ഥാന ജനവിഭഗങ്ങളെ ചേർത്തു നിർത്തി ആറാട്ടുപുഴയുടെ തീരത്ത് ആദ്യ ജനറൽ കൺവൻഷനും നടത്തി പിന്നീട് മുളക്കുഴ കേന്ദ്രമാക്കി തൻ്റെ പ്രവർത്തനം വിപുലമാക്കി ,ആദ്യ ഗവേണിംഗ് ബോഡി മെംബറും ചർച്ച് ഓഫ് ഗോഡ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തപ്പോൾ ഉള്ള ഡയറക്ടർ ബോർഡ് അംഗവുമായ പാസ്റ്റർ എം എം ജോൺ, പി ഡി ചാക്കോ , വി റ്റി പൗലോസ് ,പി പി ചാക്കോ തുടങ്ങിയ നാൽവർ സംഘംത്തിൻ്റെ കൂട്ടായ പ്രവർത്തനമാണ് ചർച്ച് ഓഫ് കേരളത്തിൽ അടിസ്ഥാനമിട്ടത് ,1930ൽ പാ.കെ ഇ എബ്രഹാം ഇടക്കാലം കൊണ്ട് കുക്കിനെ വിട്ട് പോയപ്പോഴും, ഈ നാൽവർ സംഘം കുക്കിനൊപ്പം ഉറച്ചു നിന്നതോടെ മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനത കുക്കിന് പിന്നിൽ അണിനിരന്നു. 1935ൽ 62 ൽപരം സഭകൾ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡുമായി എഴുതിക്കൊടുക്കുമ്പോൾ ഭൂരിഭാഗവും ഈ നാൽവർ സംഘത്തിൻ്റെ സംഭാവനയായിരുന്നു.1972 ൽ ചർച്ച് ഓഫ് ഗോഡിൻ്റെ ഭരണപരമായ സുഗമമായ നടത്തിപ്പിന് കേരളത്തിലെ വേലയെ രണ്ട് പ്രസ്ഥാനങ്ങളാക്കി മാറ്റി 1921ൽ രൂപീകൃതമായ പൂർണ്ണ സുവിശേഷയിലെ പിൻഗാമികൾ കോട്ടയത്ത് പാക്കിൽ ഓഫീസായി പ്രവർത്തിച്ചു വരുന്നു 1923 ൽ ആറാട്ടുപുഴയുടെ മണൽ പുറത്ത് സ്വന്തഭൂമിയില്ലാതെ ആരാധിച്ചിരുന്നവർക്ക് ഇപ്പോൾ കോട്ടയം Mc റോഡിൻ്റെ സമീപത്ത് മനോഹരവും വിശാലവുമായ കൺവൻഷൻ സ്റ്റേഡിയം മേടിക്കുവാൻ സാധിച്ചു ഇടക്കാലത്ത് സ്റ്റേഡിയം നഷ്ടപ്പെട്ടു എങ്കിലും കഴുകൻ കണ്ണുമായി ചില വ്യവസായ പ്രമുഖർ കോടികൾ വില പറഞ്ഞു ഭൂമിയെ നോട്ടമിട്ടെങ്കിലും ദൈവം ദൈവമക്കൾക്ക് തിരികെ നൽകി .ആത്മീകമായ വളർച്ചയൊടൊപ്പം സാമ്പത്തിക പരാധീനതകൾ സംഘടനാ ശേഷിയെയും, വളർച്ചയെയും ബാധിച്ചു എന്നത് തുറന്ന സത്യമാണ് പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കുവാൻ സാധിച്ചില്ലാ, ചരിത്രം പുറകോട്ട് നോക്കിയാൽ സഹനത്തിൻ്റെ കണ്ണുനീരിൻ്റെ കഥകൾ മാത്രമേ പറയുവാനുള്ളൂ .1930ൽ പാ. KE എബ്രഹാം ഏതാനും ചില സഹോദരൻമാരുമായി ഐ പി സി തുടങ്ങിയപ്പോൾ ,റോബർട്ട് എഫ് കുക്ക് അടിസ്ഥാന ജനതയുമായി ചർച്ച് ഓഫ് ഗോഡ് ആരംഭിച്ചു തങ്ങളെ രക്ഷയിലേക്ക് നയിച്ച കുക്കിനെ കൈവിടുവാൻ ഇവർ ഒരുക്കമല്ലായിരുന്നു , ദൈവസഭ കേരളത്തിൽ സംഘടനാ തലത്തിൽ ശക്തമാകുവാൻ സാധിച്ചത് പാസ്റ്റർ റ്റി എം വർഗ്ഗീസിൻ്റെ ചിട്ടയായ പ്രവർത്തനമാണ് ഈ വേളയിൽ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു ഓവർസിയർമാരായ യു തോമസ് പി സി ചാക്കോ, എ വി എബ്രഹാം തുടങ്ങിയവർ അഭിഭക്ത ദൈവസഭയുടെ മൂന്ന് ഓവർസിയർമാരായി സേവനം ചെയ്തിട്ടണ്ട് . കേരളത്തിലെ പെന്തക്കോസ്ത് ഗോളത്തിൽ കരടായ ചില സംഭവ വികാസങ്ങൾ 1930ൽ നടന്നതു പോലെ 1972 ലും നടന്നിട്ടുണ്ട് ഇതെല്ലാം പെന്തക്കോസ്തിൻ്റെ വളർച്ചക്ക് ഇടയാക്കിയുട്ടുണ്ട് എന്ന ചരിത്രം വിസ്മരിച്ചു കൂടാതെ കേരളാ സ്‌റ്റേറ്റും കേരളാ റീജിയണും 1972 ന് ശേഷം സഹോദര സ്ഥാപനങ്ങളായി സ്നേഹ ബന്ധത്തിൽ ഇതുവരെയും പ്രവർത്തിച്ചു വരുന്നു . 1972 ന് ശേഷം കെ ജെ ചാക്കോ ,Y ജോസഫ് ,സണ്ണി വർക്കി ,പി ജെ ജോസഫ് ,തോമസ്സ് ജോൺ ,ജോസഫ്റ്റി സാം, കെ സി സണ്ണിക്കുട്ടി തുടങ്ങിയവർ ഓവർസിയർമാരായി സേവനമനുഷ്ടിച്ചിരുന്നു .നിലവിൽ എൻ പി കൊച്ചുമോൻ കേരളാ റീജിയൺ ഓവർസിയറായി സേവനമനുഷ്ടിക്കുന്നു . കേരളാ റീജിയൺ സ്വയംപര്യാപ്തമായിട്ട് 50 വർഷം പൂർത്തിയാകുമ്പോൾ കടന്നു പോയത് 100 വർഷങ്ങൾ .1923 ൽ പരിയാരത്ത് മന്ദക്കുഴിയിൽ പാ.എം എം ജോൺ എന്ന പരിയാരമുപദേശിയുടെ മാനസാന്തരമാണ് ചർച്ച് ഓഫ് കേരളത്തിൽ വിശാലമാക്കിയത് .1921ൽ സംഘടനാ ശേഷി കൈവന്ന് പൂർണ്ണാ സുവിശേഷ എന്ന നാമകരണം ചെയ്യുമ്പോൾ .മണ്ണിൽ നിന്ന് മനുഷ്യരാക്കി മാറ്റിയ ജനതയുടെ വിയർപ്പിൻ്റെ ഗന്ധം ഈ പെന്തക്കോസ്തിൻ്റെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട് ,പാ. വിറ്റി പൗലോസ് തൻ്റെ ഡയറിക്കുറിപ്പിൽ എഴുതിയ വരിയിൽ രാവിലെ കണ്ടത്തിൽ പണിയെടുത്ത് പാമ്പാടിയിൽ എം എം ജോണിൻ്റെ രാത്രി കൂട്ടായ്മക്ക് പോകുമ്പോൾ ,അടുത്തിരുന്ന തൻ്റെ സഹപ്രവർത്തകനും കച്ചവടക്കാരനുമായ കണിച്ചുകുളത്തെ പി പി ചാക്കോ വിൽപന കഴിഞ്ഞ് നേരെ പാമ്പാടിയിലേക്കാണ് വന്നത് അവരുടെ മുഷിഞ്ഞ ഗന്ധം ദൈവസഭയെ വളർത്തി ,ഇതു പോലെ എത്രയോ പേർ അധ്വാനിച്ച മഹത് പ്രസ്ഥാനത്തിൻ്റെ പിൻമുറക്കാർ 100 വർഷം പിന്നിടുകയാണ് .റോബർട്ട് എഫ് കുക്കിൻ്റെ കൊച്ചുമകനെ കേരളത്തിലേക്ക് അതിഥിയായി ക്ഷണിച്ചു നൂറാം വർഷം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പ് നടന്നു വരുന്നു .ദൈവസഭയെ വളർത്തി വലുതാക്കിയ സുവിശേഷത്തിൻ്റെ വിത്ത് വിതച്ച അഭ്രപാളികളിൽ മറഞ്ഞിരിക്കുന്ന മഹാരഥൻമാരെ നന്ദിയോടെ ഓർക്കുന്നു

Br.Raison V George

Comments
Loading...
%d bloggers like this: