Ultimate magazine theme for WordPress.

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്ററിന്റെ വാർഷിക സമ്മേളനവും അവാർഡ് ദാനവും ഡിസംബർ 2 ന്

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ വാർഷിക സമ്മേളനവും പഥമ തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 നു നടക്കും . മരുപ്പച്ച ചീഫ് എഡിറ്റർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂരിന്റെ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പവർവിഷൻ ടി വി ചെയർമാൻ പാസ്റ്റർ കെ.സി ജോൺ നിർവ്വഹിക്കും . പ്രമുഖ സാഹിത്യകാരൻ ഡോ.പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തും .

പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ തോന്നയ്ക്കൽ പുരസ്കാരത്തിന്റെ പ്രഥമ ജേതാവ് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യുവിന് എഡിറ്റർ സി.വി. മാത്യുവിന് ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് അവാർഡ് സമ്മാനിക്കും . വിവിധ സഭാ , മാധ്യമ പ്രതിനിധികൾ ആശംസാ പ്രസംഗങ്ങൾ നടത്തും . ഈ സമ്മേളനത്തിന്റെ സംപ്രേക്ഷണം വിവിധ ഓൺലൈൻ മാധ്യമങ്ങളുടെ ഫേസ്ബുക് പേജുകളിൽ തത്സമയം വീക്ഷിക്കാം .

കൂടുതൽ വിവരങ്ങൾക്ക് : പി.സി. ഗ്ലെന്നി  ( പ്രസിഡന്റ് ) – 0503241610,ആന്റോ അലക്സ് ( സെക്രട്ടറി ) – 0504634666

Leave A Reply

Your email address will not be published.