ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ-2020 ഇന്നു മുതൽ

0 901

നവംബർ 26 ബെംഗളുരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ , കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നവംബർ 26 മുതൽ 29 വരെ ഓൺലൈൻ  മീഡിയയിലൂടെ ദിവസവും രാത്രി 6 മുതൽ 9 വരെ നടക്കും . ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം . കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും .

വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ പാസ്റ്റർമാരായ ഇ ജെ ജോൺസൻ , ജോസഫ് ജോൺ , റോജി ഈശോ , മത്തായി വർഗീസ് എന്നിവർ അധ്യഷത വഹിക്കും . ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി സി തോമസ് , യു കെ അയർലൻഡ് ഓവർസീയർ പാസ്റ്റർ ജോ കുര്യൻ , പാസ്റ്റർ ഷിബു തോമസ് ( ഒക്കലഹോമ ) , സിസ്റ്റർ ജെസ്സി അലക്സ് ( യു എ ഇ ) , സിസ്റ്റർ ഷൈനി ( യു കെ ) എന്നിവര പാസ്റ്റർമാരായ വിജീഷ് കുമാർ , എം.പി.അലക്സാണ്ടർ , പ.വി.കുര്യാക്കോസ് എന്നിവരും വിവിധ ദിവസങ്ങളിൽ വചന പ്രഭാഷണം നടത്തും .

ബാംഗ്ലൂർ നോർത്ത് , ബാംഗ്ലൂർ സെൻട്രൽ , മൈസൂർ ,  സൗത്ത് സെന്റർ തുടങ്ങിതുടങ്ങി വിവിധ സെന്ററുകളുടെ നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷ് നിർവഹിക്കും . സ്റ്റേറ്റ് കൗൺസിൽ കാൺവെൻഷന് നേതൃത്വം നൽകും .

പാസ്റ്റർ എം കുഞ്ഞപ്പി ജനറൽ കൺവീനർ ആയും പാസ്റ്റർ ജോസഫ് ജോൺ പബ്ലിസിറ്റി കൺവീനർ ആയും പ്രവർത്തിക്കുന്നു .

ക്രിസ്ത്യൻ ലൈവ് യൂട്യൂബ്  ചാനലിലുടെയും കൺവെൻഷൻ     തത്സമയം വീഷിക്കാവുന്നതാണ്

 

Leave A Reply

Your email address will not be published.