Ultimate magazine theme for WordPress.

മതപരമായ ഘോഷയാത്ര നിരോധിച്ച് സർക്കാർ; കുർബാനയ്ക്കായി ഒത്തുകൂടി നിക്കരാഗ്വൻ കത്തോലിക്കർ

അമേരിക്ക :മതപരമായ ഘോഷയാത്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് നിക്കരാഗ്വൻ കത്തോലിക്കർ കുർബാന സംഘടിപ്പിച്ചു.പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ സർക്കാരിനെ വിമർശിച്ചത്തിന്റെ പേരിൽ ഒരു പ്രമുഖ വൈദികനെ തടവിലാക്കുകയും പിന്നാലെ കുറ്റംചുമത്തുകയും ചെയ്ത ഉൾപ്പെടെ, സഭയ്‌ക്കെതിരായ നിരവധി നീക്കങ്ങളെ തുടർന്ന് സഭാഅംഗങ്ങൾ ഇടർച്ചയിൽ ആയിരുന്നു , അതിനാൽ സമാധാനപരമായ അന്തരീക്ഷത്തിനു വേണ്ടിയാണ് മതപരമായ ഘോഷയാത്ര സർക്കാർ നിരോധിച്ചത് . ഇതിനു പിന്നലെയാണ് നിക്കരാഗ്വൻ കത്തോലിക്കർ തലസ്ഥാനമായ മനാഗ്വയിൽ പോലീസ് സന്നാഹത്തിൽ കുർബാനയ്ക്കായി ഒത്തുകൂടിയത്. “ഞങ്ങളുടെ ഇടവകകളിൽ ഞങ്ങൾ ജീവിച്ചിരിക്കുന്ന സാഹചര്യം” നിമിത്തം “വളരെ സന്തോഷത്തോടെ, മാത്രമല്ല വളരെ സങ്കടത്തോടെയും” ആണ് ഈ കുർബാനയിൽ പങ്കെടുത്തത് കർദ്ദിനാൾ ലിയോപോൾഡോ ബ്രെൻസ് പറഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യത്തിലെ സമീപകാല പ്രവർത്തനങ്ങളിൽ വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ചു.

Leave A Reply

Your email address will not be published.