Ultimate magazine theme for WordPress.

കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 181 ആയി

കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 181 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 782 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ബാധിതരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തൽ. മേയ് 15-നാണ് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചതെങ്കിലും ആഴ്ചകൾക്ക് മുൻപ് തന്നെ ഇത് രാജ്യത്ത് പടർന്നുതുടങ്ങിയിരുന്നു.

മുൻപുണ്ടായ എബോള ബാധകളിൽ നിന്ന് വ്യത്യസ്തമായി, ‘ബുന്ദിബുഗ്യോ’ എന്ന അപൂർവ വൈറസാണ് ഇത്തവണ രോഗമുണ്ടാക്കുന്നത് എന്നതിനാൽ നിലവിൽ ഇതിന് അംഗീകൃത വാക്‌സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിലവിൽ 23 ശതമാനമാണ് മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗബാധിതരിൽ 56 പേർ മാത്രമാണ് ഇതുവരെ പൂർണ്ണമായി രോഗമുക്തി നേടിയിട്ടുള്ളത്.

കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് 90 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെനിന്നും അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം പടർന്നിട്ടുണ്ട്. പ്രദേശത്തെ ആഭ്യന്തര സംഘർഷങ്ങൾ കാരണമുള്ള കൂട്ടപ്പലായനങ്ങളും, ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളും കാരണം പ്രതിരോധ പ്രവർത്തനങ്ങളും സമ്പർക്കപ്പട്ടിക തയ്യാറാക്കലും 56 ശതമാനത്തിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണ്.

Sharjah city AG

Comments are closed.