ന്യൂയോർക്ക് : പ്രശസ്ത പ്രസംഗകനും എഴുത്തുകാരനുമായ ചാൾസ് സ്വിൻഡോൾ തനിക്ക് ജീവിതത്തിൽ ഒരു അവസാന സന്ദേശം നൽകാൻ അവസരം ലഭിച്ചാൽ അത് ദൈവകൃപയെക്കുറിച്ചായിരിക്കുമെന്ന് വ്യക്തമാക്കി. പാസ്റ്റർ ഗ്രെഗ് ലൗറിയുമായുള്ള അഭിമുഖത്തിനിടയിലാണ് തൊണ്ണൂറ്റൊന്നുകാരനായ സ്വിൻഡോൾ തന്റെ മനസ്സ് തുറന്നത്.
ക്രിസ്തുവിലൂടെ ലഭിക്കുന്ന ദൈവകൃപയാണ് സന്ദേശത്തിന്റെ കാതലെന്നും, റോമാക്കാർക്ക് എഴുതിയ ലേഖനത്തിലെ അഞ്ചും എട്ടും അധ്യായങ്ങളെ ആസ്പദമാക്കിയാകും സംസാരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് ദൈവകൃപ സ്വന്തമാക്കാൻ മുൻകൂട്ടി മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും ക്രിസ്തുവിലേക്ക് അടുക്കുക മാത്രമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജീവിതത്തിലെ അസ്വസ്ഥതകളും അക്ഷമയും മാറ്റി അർഹിക്കാത്ത അനുഗ്രഹങ്ങൾ നൽകുന്നത് ദൈവകൃപയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമുഖത്തിൽ തന്റെ വ്യക്തിപരമായ താത്പര്യങ്ങളെക്കുറിച്ചും ആബ്രഹാം ലിങ്കൺ, ചാൾസ് സ്പർജൻ തുടങ്ങിയ പ്രമുഖ വ്യക്തികളോട് തോന്നിയ ബഹുമാനത്തെക്കുറിച്ചും സ്വിൻഡോൾ സംസാരിച്ചു.

Comments are closed.