ഡി വൈൻ ഫയർ കോൺ ഫ്രൻസ് 15, 16, 17 തീയതികളിൽ കറുകച്ചാലിൽ
കോട്ടയം: ഗ്ലോറിയസ് റിവൈവൽ മിനിസ്ട്രിയും സെന്റർ ഇന്ത്യാ റിവൈവൽ മൂവ്മെന്റും ചേർന്ന് നടത്തുന്ന റിവൈവൽ ഫയർ കോൺഫ്രൻസ് സെപ്തംബര് 15, 16 17 തീയതികളിൽ കറുകച്ചാലിൽ (റോയൽ മെഡികെയർ ഹോസ്പിറ്റലിന് എതിർ വശം) നടക്കും. IPC പൊൻകുന്നം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം ഷാജി പ്രാർഥിച്ച് ഉദ്ഘാടനം ചെയ്യും. ഇക്കാലഘട്ടങ്ങളിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഇന്ത്യയിലെ വിവിധ ശുശ്രൂഷകൻമാർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷിക്കും. ഉത്തരേന്ത്യൻ മിഷൻ ചലഞ്ച്, പാസ്റ്റേഴ്സ് കൗൺസലിംഗ്, പവർ മീറ്റിംഗ് , വിവിധ ഭാഷയിലുള്ള സാക്ഷികൾ എന്നിവ നടക്കും. അഭിഷിക്തരായ ഗായക സംഘം ആരാധനക്ക് നേതൃത്വം നൽകും . പങ്കെടുക്കുന്നവർക്ക് ആഹാരം, താമസ സൗകര്യം ഉണ്ടായിരിക്കും. രജിസ്ടേഷൻ ഫീസ്: 500 ₹
കൂടുതൽ വിവരങ്ങൾക്ക് : 9778250283,902039 4447, 9495757190