Ultimate magazine theme for WordPress.

ശാരോൻ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ, 2022 നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കുന്നു

ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കുടാതെ, പാസ്റ്റേഴ്സ് കോൺഫ്രൻസ്, മിഷൻ സമ്മേളനം, ധ്യാന യോഗങ്ങൾ, ബൈബിൾ സ്റ്റഡി, സി ഇ എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ എന്നിവ പകൽനേരങ്ങളിൽ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും . കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, റ്റി. ഐ. എബ്രഹാം, ജോൺസൺ കെ. ശമുവേൽ, ജേക്കബ് ജോർജ് കെ. ആദിയായവർ നേതൃത്വം നല്കും.

Sharjah city AG

Comments are closed.