മല്ലപ്പള്ളി സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അബിയാ തോമസ്, എയ്ഞ്ചൽ ജേക്കപ്, അഖില അന്ന റോയ്, അബിയാ അനിൽ എന്നിവരെ ആദരിച്ചു.
സെന്റർ പി.വൈ. പി.എ പ്രസിഡന്റ് ബ്ലെസ്സൻ മാത്യു സെക്രട്ടറി ജെറിന് ഈപ്പൻ, ട്രഷറർ ലിബിൻ ജോസഫ്, കോർഡിനേറ്റർ ജിജോ ജോർജ്, റിച്ചു സാബു, ആൽബിൻ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പാസ്റ്റർ സുരേഷ് കുമാർ, പാ. ജോൺ.തോമസ്, പാ. അനിൽ, ബ്രദർ ജോസി ജോർജ്, ജിനു മാത്യൂസ്, ഷിജിൻ ജോസഫ്, ബ്രൈറ്റസൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.