Ultimate magazine theme for WordPress.

വരാനിരിക്കുന്നത് കടുത്ത വേനലെന്ന് കാലാവസ്‌ഥാ വകുപ്പ്

വരാനിരിക്കുന്നത് കടുത്ത വേനലെന്ന് കാലാവസ്‌ഥാ വകുപ്പ്

ന്യൂഡൽഹി: വരുംദിനങ്ങളിലും കടുത്ത ചൂടെന്ന് കാലാവസ്‌ഥാ വകുപ്പ്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ ചൂട് ഏറെ ഉയരുമെന്നും 10-20 ദിവസം അത്യുഷ്ണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവ പ്പെടാനിടയുണ്ടെന്നും വകുപ്പ് ഡയറക്‌ടർ മൃത്യുജ്‌ഞയ മഹാപാത്ര പറഞ്ഞു.

അടുത്ത രണ്ടാഴ്ച്‌ച മിക്കയിടത്തും ചൂട് 2-4 ഡിഗ്രി ഉയരാനിടയുണ്ട്. മധ്യ, പശ്ചിമമേഖലകളിലാകും അത്യുഷ്ണം തീവ്രമായി അനുഭവപ്പെടുന്നത്. ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തര ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. ഹിമാലയ ത്തിലും വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലും ഒഡീഷയുടെ വടക്കൻ ഭാഗങ്ങളിലും സാധാരണ കാലാവസ്ഥ‌യാകും.

സാധാരണ 6-8 ദിവസമാണ് ഉഷ്‌ണതരംഗ സാധ്യതയുള്ളതെങ്കിലും ഈ വർഷം 10-20 ദിവസമായി ഉയർന്നേക്കാമെന്നത് എൽനിനോ പ്രതിഭാസം തുടരുന്നതുകൊണ്ടാണെ ന്ന് മഹാപാത്ര പറഞ്ഞു. മഴക്കാലത്തിൻ്റെ രണ്ടാം പകുതിയിൽ ല നിനോ സാഹചര്യം എത്തുമെന്നതിനാൽ മഴക്കാലവും തീവ്രമാ കാൻ സാധ്യതയുണ്ട്. അത്യുഷ്ണ ദിനങ്ങൾ കൂടുതലുള്ള ഏപ്രിലിൽ വേനൽമഴയിൽ കു റവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.