Ultimate magazine theme for WordPress.

യുവജനങ്ങൾ വിശ്വാസജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : വിശ്വാസജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. യുവജനങ്ങൾക്കായി നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

നടക്കുകയെന്നത് ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണെന്നു പറഞ്ഞ പാപ്പ, ഒരു യുവാവ് അവന്റെ ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണം തുടരുന്നിടത്തോളംനാൾ എല്ലാം നന്നായി പോകുമെന്ന് ഉദ്ബോധിപ്പിച്ചു. വിശ്വാസജീവിതത്തെ ജലവുമായി താരതമ്യപ്പെടുത്തിയാണ് പാപ്പ സംസാരിച്ചത്. ഒഴുകുന്ന ജലം നല്ലതായിരിക്കും. എന്നാൽ, നിശ്ചലമായി കെട്ടിക്കിടക്കുന്ന ജലം മോശമായിത്തീരുമെന്ന് പാപ്പ ഓർമിപ്പിച്ചു.

Sharjah city AG

Comments are closed.