ന്യൂഡെല്‍ഹി : ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ എന്നീ വിമാനക്കമ്പനികളുടെ 85 വിമാനങ്ങള്‍ക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതോടെ, കഴിഞ്ഞ 10 ദിവസമായി 250-ലധികം വിമാനങ്ങളെ വ്യാജ ബോംബ് ഭീഷണി ബാധിച്ചു.
25 ആകാശ എയര്‍ വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ക്ക് ലഭിക്കുന്ന ബോംബ് ഭീഷണികളില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ്. അവയെല്ലാം പിന്നീട് വ്യാജമാണെന്ന് തെളിയുകയുണ്ടായി.

Comments are closed.