Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കുമളി സെൻറർ കൺവൻഷൻ അണക്കരയിൽ ആരംഭിച്ചു

കുമളി സെൻറർ പാസ്റ്റർ എൻ.ആർ.സെനു യോഗം ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ആദ്യകാല പെന്തകോസ്ത് സഭാ വിഭാഗമാണ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. മിഷിനറിയായ ആർ എഫ് കുക്ക് ചെങ്ങന്നൂരിലെ മുളക്കുഴയിൽ തുടങ്ങി കേരളത്തിൽ ആയിരത്തി അഞ്ഞൂറിൽ പരം സഭകൾ ഇന്ന് ചർച്ച് ഓഫ് ഗോഡിന് ഉണ്ട്. ചർച്ച് ഓഫ് ഗോസ് കുമളി സെൻ്റർ കൺവൻഷൻ അണക്കര ദൈവ സഭാ അങ്കണത്തിൽ ആരംഭിച്ചു. വിശുദ്ധിയും വേർപാടും ദൈവത്താൽ സ്ഥാപിതമായ ദൈവസഭകളുടെ അടിസ്ഥാനമെണ് കുമളി സെൻറർ പാസ്റ്റർ എൻ ആർ സെനു ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.പാസ്റ്റർ നോബിൾ P തോമസ് അധ്യക്ഷനായിരുന്നു. CGI ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ Yജോസ് ആശംസകൾ അർപ്പിച്ചു.13 മുതൽ 16 വരെ നടക്കുന്ന കൺവൻഷനുകളിൽ പാസ്റ്റർമാരായ Y റെജി, ജെൻസൺ ജോയി, തോമസ് ഫിലിപ്പ്, PC ചെറിയാൻ തുടങ്ങിയവർ വചന ശുശ്രൂഷ നിർവ്വഹിക്കും.ഞായറാഴ്ച നടക്കുന്ന സംയുക്ത സഭാ യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് സംസാരിക്കും.

Leave A Reply

Your email address will not be published.