Ultimate magazine theme for WordPress.

പി.സി.എൻ.എ.കെ ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ഹൂസ്റ്റൺ: വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ (പി.സി.എൻ.എ.കെ) ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ട പൂർത്തീകരണത്തിൽ എത്തിയിരിക്കുന്നു.ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ച് ജൂലൈ നാലു മുതൽ ഏഴ് വരെയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ പ്രമോഷണൽ മീറ്റിങ്ങുകളും പ്രാർത്ഥനാ സമ്മേളനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.വിവിധ നഗരങ്ങളിലെ പ്രധാന സഭകളിൽ വച്ച് ഓൺ സൈറ്റ് രജിസ്ട്രേഷനുകളും നടന്നുവരുന്നു.മെയ് 26 ന് മെട്രോ ചർച്ച് ഓഫ് ഗോഡിലും ഡാളസ്സിലെ രജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കും. കോൺഫ്രൻസിന്റെ ഓൺലൈൻ രജിസ്ട്രേഷൻ മെയ് 31ന് അവസാനിക്കും. കോൺഫറൻസിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സോങ് ബുക്കിലേക്ക് പരസ്യങ്ങൾ നൽകേണ്ടവർ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.