Ultimate magazine theme for WordPress.

സുപ്രീംകോടതിയില്‍ അടിയറവ് വെച്ച് കേന്ദ്രം ; കര്‍ഷകരുടെ രക്തം പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി

ന്യൂദല്‍ഹി: കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി സ്‌റ്റേ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കോടതി കര്‍ക്കശമായി പറഞ്ഞതോടെയാണ് കോടതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചത്.കാര്‍ഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷിക നിയമത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്. കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി.
രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നന്നും കോടതി പറഞ്ഞു.

Leave A Reply

Your email address will not be published.