Ultimate magazine theme for WordPress.

ഇന്ത്യൻ അമൂൽ ഉൽപ്പന്നങ്ങൾ ഇനി അമേരിക്കയിലും

മുംബൈ : പ്രമുഖ പാലുൽപന്ന ബ്രാന്റായ അമൂലിൻ്റെ ഉൽപ്പന്നങ്ങൾ ഇനി അമേരിക്കയിലും വാങ്ങാം. 108 വർഷത്തെ പാരമ്പര്യമുള്ള മിഷിഗൺ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് അമൂൽ ഫ്രഷ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് ധാരണയായി. മാർച്ച് 20-ന് ഡിട്രോയിറ്റിൽ മിഷിഗൺ മിൽക്ക് പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ വാർഷിയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചതായി അമുൽ ബ്രാൻഡ് ഉടമകളായ ഗുജറാത്ത് കോ-ഓാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംങ് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ജയൻ മേത്ത വ്യക്തമാക്കിയത്.

ആഗോളതലത്തിൽ മുൻനിര പാലുത്പന്ന കമ്പനിയായി മാറുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദേശ വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. നിലവിൽ ലോകത്തിലെ അമ്പതോളം രാജ്യങ്ങളിലേക്ക് അമൂൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട് . 18,000 ക്ഷീര സംഘങ്ങൾ വഴി 36.4 ലക്ഷം കർഷകരാണ് അമൂലിന് പിന്നിൽ അണിനിരന്നിരിന്നത് .പ്രതിദിനം 4 കോടി ലിറ്റർ പാൽ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

4 Comments
  1. zoritoler imol says

    excellent points altogether, you simply gained a new reader. What would you recommend in regards to your post that you made some days ago? Any positive?

Leave A Reply

Your email address will not be published.