Official Website

ഒറ്റപ്പാലത്തു സുവിശേഷകനെ മർദ്ദിച്ചവശനാക്കിയ സംഭവം ; നടപടി എടുക്കാതെ പോലീസ്

0 1,369

ക്രിസ്തീയ സംഘടനകളുടെ പ്രതിക്ഷേധം ശക്തമാകുന്നു

ഒറ്റപ്പാലം: വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെൻ്ററിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രേംകുമാറിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാതെ പോലീസ് . ജനുവരി 9നു രാത്രി അൻപതിലധികം വരുന്ന ജനക്കൂട്ടം വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനം കണ്ട് പാസ്റ്ററുടെ ഭാര്യ നിലവിളിച്ചതോടെ ഭീഷണി മുഴക്കി അക്രമികൾ പിൻ തിരിയുകയായിരുന്നു. തന്നെ അക്രമിച്ചവരുടെ പേര് വിവരങ്ങൾ പൊലീസിന് നൽകിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായിട്ടില്ല. ഈ കാര്യത്തിൽ വിവിധ ക്രിസ്തീയ സംഘടനകളുടെ പ്രതിക്ഷേധം ഏറിവരുകയാണ് . പ്രതികളെ ഉടൻ തന്നെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം എന്നതാണ് സംഘടനകളുടെ ആവശ്യം

Comments
Loading...
%d bloggers like this: