Ultimate magazine theme for WordPress.

വത്തിക്കാൻ ന്യൂസ് ഇനി കന്നഡ ഭാഷയിലും

വത്തിക്കാന്‍ സിറ്റി/ ബെംഗളൂരു : വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്തകളും ലേഖനങ്ങളും ഇനി കന്നഡ ഭാഷയിലും ലഭ്യമാകും. ബാംഗ്ലൂർ അതിരൂപതയുടെ സഹകരണത്തോടെയാണ് വത്തിക്കാന്‍റെ വാർത്താ വിഭാഗം കന്നഡഭാഷ പ്രസിദ്ധീകരണത്തിന് ആരംഭം കുറിക്കുന്നത്. ഇതോടെ വത്തിക്കാന്റെ വാർത്താ വിഭാഗത്തിൽ ഉപയോഗിക്കപ്പെടുന്ന ഇന്ത്യൻ ഭാഷകൾ നാലായി. മലയാളം, തമിഴ്, ഹിന്ദി എന്നിവയാണ് ഇതര ഭാഷകൾ. ഇന്നലെ ഏപ്രിൽ 2-ന് ചൊവ്വാഴ്ചയാണ് വത്തിക്കാൻ വാർത്താ വിഭാഗത്തിൻറെ ഇൻറർനെറ്റ് താളിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരണം ആരംഭിച്ചത്.

ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ കന്നഡ പതിപ്പ് ഉദ്ഘാടനം ചെയ്തു. മാർപാപ്പ, വത്തിക്കാൻ, സാർവത്രിക സഭ, ലോകം എന്നിവയെക്കുറിച്ചുള്ള വാർത്തകൾ പ്രാദേശിക ഭാഷയില്‍ ലഭ്യമാകുന്നത് സഭയ്ക്ക് വലിയ സഹായകരമാകുമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പ്രത്യാശ പ്രകടിപ്പിച്ചു. കന്നഡ ഭാഷ പുരാതനമാണെങ്കിലും ജീവസുറ്റതാണെന്ന് വത്തിക്കാന്റെ മാധ്യമവിഭാഗത്തിന്റെ തലവനായ പാവൊളൊ റുഫീനി പറഞ്ഞു. അതേസമയം കന്നഡയിലും പതിപ്പ് എത്തിയതോടെ വരമൊഴിയായോ വാമൊഴിയായോ വത്തിക്കാൻ ന്യൂസ് ലഭ്യമാകുന്ന ഭാഷകളുടെ എണ്ണം 53 ആയി.

Leave A Reply

Your email address will not be published.