ഭോപ്പാല്‍ : മധ്യപ്രദേശില്‍ വിഷമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വിവാഹ പാര്‍ട്ടിക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചത്. മൊറേന ജില്ലയിലെ രണ്ട് ഗ്രാമത്തിലുള്ളവരാണ് ദുരന്തത്തിനിരയായത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒക്ടോബറില്‍ ഉജ്ജയിനിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം വിഷമദ്യം കഴിച്ചവര്‍ എത്രയെന്നത് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി മൊറേന എസ്പി അനുരാഗ് സുജാനിയ വ്യക്തമാക്കി.
Related Posts