Ultimate magazine theme for WordPress.

പാകിസ്ഥാൻ ക്രൈസ്തവർക്ക് അടിയന്തര സഹായവുമായി എ‌സി‌എന്‍

ലാഹോര്‍: പാക്കിസ്ഥാനില്‍ മതപീഡനത്തിന് ഇരയായ ക്രിസ്ത്യൻ സമൂഹത്തിന് അടിയന്തര മാനുഷിക സഹായം വാഗ്ദാനം ചെയ്ത് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ). ആഗസ്റ്റ് 16 ന്, രണ്ട് ക്രൈസ്തവര്‍ ഖുറാനെ നിന്ദിച്ചുവെന്നാരോപിച്ച് ജരൻവാല നഗരത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം ഉണ്ടായിരുന്നു. നൂറുകണക്കിന് വീടുകളും നിരവധി ക്രൈസ്തവ ദേവാലയങ്ങളുമാണ് അക്രമികള്‍ അന്നു അഗ്നിയ്ക്കിരയാക്കിയത്. 464 ക്രൈസ്തവ കുടുംബങ്ങൾക്കു തകർന്ന വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായിരിന്നു. ഈ കുടുംബങ്ങൾക്ക് ഉള്‍പ്പെടെയാണ് എ‌സി‌എന്‍ അടിയന്തര സഹായം ലഭ്യമാക്കിയിരിക്കുന്നത്.

വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കട്ടിലുകള്‍, മെത്തകൾ, സ്‌കൂൾ കുട്ടികൾക്കു പഠനാനാവശ്യത്തിനുള്ള സ്റ്റേഷനറികൾ, കൂടാതെ ആക്രമണത്തിൽ വാഹനങ്ങൾ നശിച്ച ടാക്സി ഡ്രൈവര്‍മാര്‍ക്ക് മുചക്ര വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവയും എയിഡ് ടു ചർച്ച് ഇൻ നീഡ് ലഭ്യമാക്കും. ജരൻവാല പ്രദേശം ഉൾപ്പെടുന്ന ഫൈസലാബാദ് രൂപത വഴിയാണ് സഹായം ലഭ്യമാക്കുക. അതീവ ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഉടൻ സഹായം നൽകാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

വളരെയധികം ബുദ്ധിമുട്ടുകൾക്കിടയിൽ പ്രതിസന്ധി അതിജീവിക്കാൻ പോരാടുന്ന പാക്ക് ക്രൈസ്തവരുടെ ജീവിതം ഗുരുതരമായ അപകടത്തിലാണെന്ന് ഫൈസലാബാദ് ബിഷപ്പ് ബിഷപ്പ് ഇന്ദ്രിയാസ് റഹ്മത്ത് എ‌സി‌എന്നിനോട് പറഞ്ഞു. പ്രതിസന്ധി ലഘൂകരിക്കുന്നതിന് സഹായ ഇടപെടലുകള്‍ നടത്തുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Sharjah city AG
4 Comments
  1. Alkjky says

    chicken road game puts you in control: bet, watch the chicken advance, and cash out before disaster strikes! Choose Easy, Medium, Hard or Hardcore mode to match your risk level. High volatility and instant rounds deliver non-stop excitement — play today!

  2. Mprkpi says

    luckyland slots free coins: Free to join, thrilling to play! Welcome bonus includes 7,777 Gold Coins and 10 Sweeps Coins right away. Spin, win big, and redeem real cash prizes today!

  3. Eyzhbc says

    betmgm bonus delivers non-stop casino excitement. Sign up and unlock 100% deposit match up to $1,000 plus $25 On The House. Play slots, tables and live dealers on any device.

  4. Lkpjrv says

    1re commande = -15 % + livraison offerte. Suivi de commande ultra-detaille par SMS et mail. Des milliers de references toujours en stock. SanteWebPro – votre bien-etre n’attend pas.lotrisone

Your email address will not be published.