അരുവിക്കുഴി : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജൂലൈ 14 വൈകിട്ട് 4 ന് അരുവിക്കുഴി ഐപിസി ചർച്ചിൽ കള്ളിക്കാട്, പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ കർത്താവിന്റെ വേല ചെയ്യുന്ന ദൈവദാസൻമാരെ ഏകോപിപ്പിച്ച് പിസിഐയുടെ യൂണിറ്റ് കമ്മിറ്റി നടക്കും.
സഭകൾക്കും പാസ്റ്റർമാർക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഒന്നായി പ്രവർത്തിക്കേണ്ട ആവശ്യകത മുന്നിൽ കണ്ടുകൊണ്ടാണ് കമ്മിറ്റി ക്രമീകരിച്ചിരിക്കുന്നത്.
