Ultimate magazine theme for WordPress.

ഇന്ത്യ പെന്തക്കോന്ത് ദൈവസഭ കാനം സെന്റർ 36-ാമത് കൺവൻഷൻ ഡിസംബർ 12, 13 തീയതികളിൽ നടക്കും*

 

 

പാമ്പാടി : ഇന്ത്യ പെന്തക്കോന്ത് ദൈവസഭ കാനം സെന്ററിന്റെ 36-ാമത് വാർഷിക കൺവൻഷൻ 2026 ഡിസംബർ 12, 13 (ശനി, ഞായർ) ദിവസങ്ങളിൽ പാമ്പാടി ജി.എം. ഡി. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് കൺവൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷന്റെ ഔദ്യോഗിക ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. എം ജോസഫ് നിർവഹിക്കും.

പാസ്റ്റർ ജേക്കബ് ജോർജ്ജ് (ഐ.പി.സി യുകെ റീജിയൻ പ്രസിഡന്റ്), പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ അനീഷ് കാവാലം എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം പ്രഘോഷിക്കും. വാർഷിക മാസയോഗം, പുത്രികാ സംഘടനകളുടെ വാർഷികം, സംയുക്ത സഭായോഗം എന്നിവ കൺവൻഷന്റെ ഭാഗമായി നടക്കും. ഗാനശുശ്രൂഷകൾക്ക് സെന്റർ ക്വയർ നേതൃത്വം നൽകും.

കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഇ സി. ജോസഫ്, സെന്റർ സെക്രട്ടറി പാസ്റ്റർ സണ്ണി മർക്കോസ്, പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യു ജോസഫ് (9947984027) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.

Sharjah city AG

Comments are closed.