അറ്റ്ലാന്റ: അറ്റ്ലാന്റ കാൽവരി അസംബ്ലി സഭാംഗം ജെയിംസ് സാമുവേൽ (49) കർത്താവിൽ നിദ്ര പ്രാപിച്ചു. പൊതുദർശനം ഒക്ടോബർ 23-ന് വൈകുന്നേരം 6 മുതൽ 8:30 വരെ കാൽവരി അസംബ്ലി ഓഡിറ്റോറിയത്തിൽ നടക്കും
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. തുടർന്ന് 12:45-ന് ബുഫോർഡിലുള്ള ബ്രോഡ്ലോൺ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്കാരം നടക്കും. നോർത്ത് ഈസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നേഴ്സ് ആയിരുന്നു ഇദ്ദേഹം
ഭാര്യ ഷീബ, മക്കൾ നെയ്തൻ, ഈത്തൻ, ജോനാഥൻ. പാസ്റ്റർ സാമുവേൽ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകനും തമിഴ്നാട്ടിൽ ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, ഐപിസി സഭകൾക്ക് നേതൃത്വം നൽകിയ പാസ്റ്റർ എം.എസ്. ജോസഫിന്റെ കൊച്ചുമകനുമാണ്

Comments are closed.