_
യുഎസ് : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യ 30-ാമത് പേൾ ജൂബിലി കോൺഫറൻസ് 2027 ജൂലൈ 15 മുതൽ 18 വരെ ഓസ്റ്റിനിൽ വെച്ച് നടക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡിസംബർ അഞ്ചിന് വൈകിട്ട് 6 മണിക്ക് അറ്റ്ലാന്റ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയിൽ നടത്തപ്പെടും.
ചടങ്ങിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ബിഷപ്പ് ഇസ്മായേൽ ചാൾസ് മുഖ്യ പ്രഭാഷണം നടത്തും. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഈ ജൂബിലി കോൺഫറൻസ് ആത്മീയ കൂട്ടായ്മയ്ക്കും സംഘടനയുടെ വളർച്ചയ്ക്കും വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
പാസ്റ്റർ ഏബ്രഹാം തോമസ് – ടെക്സസ് ഓസ്റ്റിൻ (പ്രസിഡന്റ്), പാസ്റ്റർ എബി തോമസ് – ന്യൂയോർക്ക് (വൈസ് പ്രസിഡന്റ്), ഫിന്നി ഫിലിപ്പ് – ഫിലാഡെൽഫിയ (സെക്രട്ടറി), അജി ഇടിക്കുള – ഹൂസ്റ്റൺ (ട്രഷറർ), പാസ്റ്റർ ജെറമി മാത്യു – ഡാലസ് (ഇംഗ്ലീഷ് കോ-ഓർഡിനേറ്റർ), ഡോ. ജൂലി തോമസ് – ഓസ്റ്റിൻ (ലേഡീസ് പ്രസിഡന്റ്) എന്നിവരാണ് നാഷണൽ ഭാരവാഹികൾ.
ലൊക്കൽ കൺവീനറായി സുവിശേഷകൻ ജോർജ്ജ് മാമ്മൻ, സെക്രട്ടറിയായി ജുവിൻ ജോർജ്ജ്, ട്രഷററായി ഷെൽവിൻ പോളി, ലൊക്കൽ ഇംഗ്ലീഷ് സെഷൻ കോ- ഓർഡിനേറ്ററായി കെസിയ അലക്സ് എന്നിവരെയും ലൊക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
രജിസ്ട്രേഷൻ കിക്ക്ഓഫ് സമ്മേളനത്തിൽ ദേശീയ ഭാരവാഹികൾ കോൺഫറൻസ് സംബന്ധിച്ച വിശദീകരണങ്ങൾ നൽകും.

Comments are closed.