Ultimate magazine theme for WordPress.

മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ. നൈനാൻ പി. മാത്യൂസ് നിത്യതയിൽ

മല്ലപ്പള്ളി: പാലംപറമ്പിൽ പരേതരായ വർഗീസ് മാത്യുവിൻ്റെയും അച്ചാമ്മ വർഗീസിൻ്റെയും മകൻ സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ഇന്ന് രാവിലെ 9ന് കുമ്പനാട് ഹെബ്രോൻ ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് മല്ലപ്പള്ളി ഐ.പി.സി സീയോൻപുരം സഭയുടെ മൂശാരിക്കവല ചെങ്കൽ സെമിത്തേരിയിൽ. ദുബായ് ഐപിസി സഭയുടെ ആദ്യ സെക്രട്ടറിയും ഷാർജാ ഐപിസി സഭയുടെ അസോഷ്യേറ്റ് പാസ്റ്ററുമായിരുന്നു. യുഎഇ റീജൻ ജോയിൻ്റ് സെക്രട്ടറിയായും ഐപിസി മല്ലപ്പള്ളി സെൻ്റർ ട്രഷറർ, ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദുബായിൽ വിവിധ എംഎൻസികളിൽ എച്ച്ആർ & അഡ്‌മിനിസ്ട്രേഷൻ മാനേജർ ആയിരുന്നു. ഭാര്യ: ചേലക്കൊമ്പ് ചവിണിക്കാമണ്ണിൽ കുടുംബാംഗം മോളിക്കുട്ടി നൈനാൻ. മക്കൾ: റീബ, ഷീബ. മരുമകൻ: കൊച്ചി വൈറ്റില അറപുരയിൽ മനോജ് മാത്യു. കൊച്ചുമക്കൾ: ഗോർഡൻ, കെവിൻ (എല്ലാവരും ഓസ്ട്രേലിയ).

Sharjah city AG

Comments are closed.