Ultimate magazine theme for WordPress.

മാങ്ങാനത്ത് വർക്കിംഗ് വിമൻസ് ക്രിസ്ത്യൻ കോൺഫ്രൻസ്

കോട്ടയം : എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 ന് മാങ്ങാനം ടിഎംഎഎം ഓറിയൻ്റേഷൻ സെൻ്റർ ഹാളിൽ 11-ാമത് വർക്കിംഗ് വിമൻസ് ക്രിസ്ത്യൻ കോൺഫ്രൻസ് നടക്കും. ഔദ്യോഗിക മേഖലയിലും കുടുംബജീവിതത്തിലും ക്രിസ്ത്യൻ വനിതകളുടെ അർഥവത്തായ പങ്കാളിത്തമെന്നതാണ് ചിന്താവിഷയം.

ഇവാ എം സി കുര്യൻ അധ്യക്ഷതവഹിക്കുന്ന കോൺഫ്രൻസ് ഡോ അഞ്ജു സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യും. ഡോ കുഞ്ഞമ്മ റോയി, സിസ്റ്റർ ബീനാ ജോർജ് എന്നിവർ പ്രസംഗിക്കും. ഇപിപിഎഫ് വിമൻസ് ക്വയർ ഗാനങ്ങൾ ആലപിക്കും. പി വി വർഗീസ്, ഡോ ഡാർലി മാമ്മൻ, ലീലാമ്മ ഉമ്മൻ, ബീനാ ആൻന്റണി, ജയാ പോൾ, പ്രൊഫ അനു ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും

Sharjah city AG

Comments are closed.