Ultimate magazine theme for WordPress.

രണ്ടാമത് ചെല്ലാനം കടലോര കൺവൻഷൻ നവംബർ 4 മുതൽ 8 വരെ നടക്കും

കൊച്ചി : മെലീത്ത ഇൻ ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചുദിവസത്തെ കൺവൻഷൻ സംഘടിപ്പിക്കുന്നുമെലീത്ത ഇൻ ക്രൈസ്റ്റ് നയിക്കുന്ന, കൊച്ചിൻ പെന്തക്കോസ്തൽ ഐക്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് ചെല്ലാനം കടലോര കൺവൻഷൻ നവംബർ 4 മുതൽ 8 വരെ ചെല്ലാനം കമ്പനിപ്പടിയിൽ നടക്കും. ദിവസവും വൈകിട്ട് 5:30 മുതൽ 8:30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കൺവൻഷന്റെ ഉദ്ഘാടനം പാസ്റ്റർ രാജു ആനിക്കാട് നിർവഹിക്കും. പാസ്റ്റർമാരായ അനീഷ് കാവാലം, റജി മാത്യു, കെ. എ. ഏബ്രഹാം, കെ. ജെ. തോമസ് (കുമിളി), അജി ആന്റണി (റാന്നി) എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ സജി കെ. പി, കെ. എ. കുരുവിള, സുഭാഷ് അടൂർ, ജോൺ മാത്യു, ബിജു ജോസ് എന്നിവർ അധ്യക്ഷത വഹിക്കും. കൂടാതെ എം.ഐ.സി ഡയറക്ടർ പാസ്റ്റർ ദിൽഫാൻ നേതൃത്വം നൽകും.

ഗാനശുശ്രൂഷകൾക്ക് മെലിത്ത മ്യൂസിക് ബാൻഡും പാസ്റ്റർ ടിനു ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ഷാജി, പാസ്റ്റർ ജിസ്സൺ ആന്റണി, ബ്രദർ അനീഷ് മരുവക്കാട്, ബ്രദർ ഡേവിഡ് കെ. ജെ, ബ്രദർ ആൽബർട്ട് സെബാസ്റ്റ്യൻ, ബ്രദർ ഫെയ്ത്ത് പ്രസാദ് തുടങ്ങിയ വർഷിപ്പ് ലീഡേഴ്സും നേതൃത്വം നൽകും. സി.പി.ഐ.കെ ഭാരവാഹികളായ പാസ്റ്റർ റാഫേൽ, പാസ്റ്റർ സാബു സാമുവൽ, ബ്രദർ അജി ചിറക്കൽ, ബ്രദർ മാർട്ടിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.