കുമ്പനാട് ഹെബ്രോൻ പുരത്ത് 100 ദിവസത്തെ ഉപവാസ പ്രാർത്ഥന

0 813

കുമ്പനാട് : ഐ.പി.സി ജനറലിന്റെ നേതൃത്വത്തിൽ 100 ദിവസത്തെ ഉപവാസ പ്രാർത്ഥന കുമ്പനാട് ഹെബ്രോൻ പൂരത്ത് മാർച്ച് 27 മുതൽ ജൂലൈ 4 വരെ നടത്തപ്പെടും. 27 ന് രാവിലെ 9 -30 ന് , ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാം പ്രാർത്ഥന ഉത്ഘാടനം ചെയ്യും . തിങ്കൾ മുതൽ ശനി വരെ രാവിലെ 9 -30 നും, വൈകിട്ട് 5 മണിക്കും യോഗം ആരംഭിക്കും. ഞായറാഴ്ചകളിൽ വൈകിട്ട് 5 മുതൽ 8 വരെയാണ് യോഗം നടക്കുന്നത്. സഭയുടെ ഉണർവ് . സഭ നേരിടുന്ന പീഢ, സുവിശേഷീകരണം തുടങ്ങിയവയാണ് പ്രാർത്ഥനാ വിഷയങ്ങൾ . അനുഗ്രഹിതരായ ദൈവ ഭാസന്മാർ ദൈവ വചനo ശുശ്രൂഷകൾ നിർവഹിക്കും. പാസ്റ്ററന്മാരായ ജോർജ്ജ് ദാനിയേൽ , റ്റി.എ ജോസഫ് , ബ്ളസ്സൻ കുഴിക്കാല എന്നിവരാണ് പ്രാർത്ഥനാ കോർഡിനേറ്റേഴ്സ് . ഹെബ്രോൻ പുരത്ത് ആർക്കും താമസിക്കുവാൻ സൗകര്യങ്ങൾ ഉണ്ടായിരിക്കുകയില്ല. ഉപവാസ പ്രാർത്ഥന ആകയാൽ ഭക്ഷണവും ഉണ്ടായിരിക്കുകയില്ലാ എന്നാണ് അറിവ് .

Leave A Reply

Your email address will not be published.