Official Website

ക്രിസ്തുമസിനോട് അനുബന്ധിച്ച് തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു

0 504

ക്രിസ്തുമസിനോട് അനുബന്ധിച്ച് ഭാരതത്തിലെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ആക്രമണം തുടരുന്നു. ഹരിയാനയിലെ അംബാലയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരേയാണ് ഒടുവിലത്തെ ആക്രമണം ഉണ്ടായിരിക്കുന്നത് അംബാല കന്റോണ്‍മെന്റിലെ ഹോളി റെഡീമര്‍ പള്ളിയുടെ പ്രവേശനകവാടത്തിലെ ക്രിസ്തുവിന്റെ തിരുസ്വരൂപം അക്രമികള്‍ നശിപ്പിച്ചു. ക്രിസ്തുമസ് ദിനമായ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. സിസിടിവി കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 12.30ഓടെ രണ്ടുപേർ പള്ളിയുടെ മതിൽ ചാടിക്കടക്കുന്നതും പുലർച്ചെ 1.40ഓടെ യേശു ക്രിസ്തുവിന്‍റെ രൂപം തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് അറിയിച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷണത്തിനായി പോലീസ് സംഘം രൂപവത്കരിച്ചതായും അംബാല എസ്പി പൂജ ഡാബ്ല പറഞ്ഞു. ഉത്തരേന്ത്യയില്‍ ഈയിടെ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹരിയാനയിലെ കുരുക്ഷേത്രയിൽ, ‘ജയ് ശ്രീറാം’ മുഴക്കി സംഘപരിവാറുകാർ പള്ളിയിലെ ക്രിസ്മസ്‌ ആഘോഷം തടസ്സപ്പെടുത്തി. പള്ളിയിൽ അതിക്രമിച്ചു കയറിയ സംഘം ഉച്ചഭാഷണിയിലൂടെ ഹിന്ദുഭക്തി​ഗാനങ്ങൾ പാടി. ഇതോടെ വിശ്വാസികള്‍ പള്ളിയിൽനിന്ന് ഇറങ്ങിശനിയാഴ്ച ഗുരുഗ്രാമിലെ പട്ടൗഡിയിലുള്ള ഒരു സ്‌കൂളിലെ ക്രിസ്മസ് പരിപാടിയിലേക്ക് സംഘപരിവാറുകാർ ആക്രോശിച്ചുകൊണ്ട് അതിക്രമിച്ചുകയറി. വാരാണസിയിലെ ചന്ദ്മാരി ജില്ലയിലെ ഒരു ആശ്രമത്തിൽ ക്രിസ്മസ് പരിപാടി നടക്കുന്നതിനിടെ സംഘപരിവാറുകാർ കാവിക്കൊടിയുമായി അതിക്രമിച്ചു കയറി. മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ച് സംഘം ജയ്ശ്രീറാം മുഴക്കിയാണ് കയറിയത്. സാന്തക്ലോസ് മതം മാറ്റാനുള്ള മിഷ്ണറിമാരുടെ തന്ത്രമാണെന്ന് ആരോപിച്ച് സാന്താ കോലം കഴിഞ്ഞ ദിവസം കത്തിച്ചിരിന്നുപ്പോയി.

Comments
Loading...
%d bloggers like this: